കോവളം: എഫ്.പി.എ.ഐ തിരുവനന്തപുരം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് ഒഫ് കോവളം, ഗവ.സിറ്റി വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ സെമിനാറും ജനസംഖ്യാ ബോംബ് എന്ന വിഷയത്തെ ആസ്പദമാക്കി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ മദീന നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ജിജി മുഖ്യപ്രഭാഷണം നടത്തി.
എഫ്.പി.എ.ഐ തിരുവനന്തപുരം ബ്രാഞ്ച് മാനേജർ ഡോ.ശോഭാ മാത്യു, റോട്ടറി ക്ലബ് ഒഫ് കോവളം പ്രസിഡന്റ് സുധീഷ് രവീന്ദ്രൻ, എഫ്.പി.എ.ഐ തിരുവനന്തപുരം ബ്രാഞ്ച് കൗൺസിലർ ഗൗരി രാജ്, ജിതീഷ് ജയകുമാർ എന്നിവർ സംസാരിച്ചു.