മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ കർക്കടകം 1 മുതൽ 32 വരെ ( ജൂലായ് 16 മുതൽ ആഗസ്റ്റ് 16 വരെ ) രാമായണ മാസാചരണവും ശ്രീരാമ പൂജയും നടക്കും.

ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് രാമായണ

പാരായണം, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ,തത്വവിചാരം, ശ്രീരാമ പട്ടാഭിഷേകം തുടങ്ങിയ ചടങ്ങുകൾ നടക്കുക. 16ന് വൈകിട്ട് 6.30ന് കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല രജിസ്ട്രാർ ഡോ.ഗോപകുമാർ.എസ് രാമായണ മാസാചരണം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.

21ന് വൈകിട്ട് 6.30ന് തോന്നയ്ക്കൽ മണികണ്ഠൻ,​28ന് വൈകിട്ട് 6.30ന് ലാസ്യകുമാരി,​ആഗസ്റ്റ് 4ന് വൈകിട്ട് 6.30ന് ചെങ്കൽ രാധാകൃഷ്ണൻ,​11ന് വൈകിട്ട് 6.30ന് ഡോ.രമേശ് എന്നിവർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. 16ന് വൈകിട്ട് 5 മുതൽ രാമായണ പാരായണം, 7ന് ശ്രീരാമ പട്ടാഭിഷേകം,​തുടർന്ന് ശ്രീരാമ പൂജ,പ്രസാദ വിതരണം,ഔഷധക്കഞ്ഞി വിതരണം. എല്ലാദിവസവും രാവിലെയും വൈകിട്ടും രാമായണപാരായണവും വൈകിട്ട് 5.30 മുതൽ 7 വരെ തത്വവിചാരവും 7 മുതൽ ശ്രീരാമ പൂജയും തുടർന്ന് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.