p

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ഇൻസ്ട്രമെന്റേഷൻ എൻജിനിയർ സാജിദിനെ സസ്‌പെൻഡ് ചെയ്യുകയും ജൂനിയർ എൻജിനിയറായി തരം താഴ്ത്തുകയും ചെയ്ത സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കിയ ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സിൻഡിക്കേറ്റ് നീക്കം മരവിപ്പിക്കാൻ വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി. മറ്രൊരു ഉത്തരവ് ഉണ്ടാകും വരെ മരവിപ്പിക്കാനാണ് നിർദ്ദേശം.

സർവകലാശാല നിയമം അനുസരിച്ച് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെതിരെ വി.സിയോ സിൻഡിക്കേറ്റോ നടപടി എടുത്താൽ അതിനെതിരെ അപ്പീൽ പോകാൻ ആ ഉദ്യോഗസ്ഥന് അവകാശമുണ്ട്. അപ്പീൽ അധികാരിയായ ചാൻസലർ അപ്പീലിൽ തീർപ്പാക്കിയ ശേഷം അതിനെതിരെ കോടതിയെ സമീപിക്കാൻ വി.സിയെയോ സിൻഡിക്കേറ്റിനെയോ നിയമം അനുവദിക്കുന്നില്ല.സർവകലാശാലയുടെ മേധാവി ആണ് ചാൻസലർ.

ചാൻസലറുടെ തീരുമാനത്തിനെതിരെ അഡ്വ പി.സി. ശശിധരൻ നൽകിയ നിയമോപദേശത്തിൽ എന്തു വകുപ്പിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്കെതിരെ കേസിനു പോകേണ്ടത് എന്ന് രേഖപ്പെടുത്തിയിട്ടില്ല. ആ നിലയ്ക്ക് അതിനെ നിയമോപദേശമായി കാണാനാകില്ലെന്ന് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നു.

സിൻഡിക്കേറ്റ് തീരുമാനം തെറ്റായ കീഴ്വഴക്കവും ഗുരുതരമായ നിയമപ്രശ്നങ്ങളും ഉണ്ടാക്കുമെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. അനാവശ്യമായ കോടതി വ്യവഹാരങ്ങൾ വഴി സർവകലാശാലയുടെ സൽപ്പേരും സമയവും പണവും നഷ്ടപ്പെടുത്തുന്നതിനും വിസി എതിരാണ്.

കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ, ഗവർണറുടെ ഉത്തരവിനെതിരെ ഹർജ്ജി ഫയൽ ചെയ്തത് വിവാദമായിരുന്നു. സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കലാമണ്ഡലം വി.സിക്ക് ഹർജ്ജി പിൻവലിക്കേണ്ടതായും വന്നു.

പെ​ൻ​ഷ​ൻ​ ​മു​ട​ങ്ങി​യ​ത്
ത​പാ​ൽ​ ​വ​കു​പ്പി​ന്റെ
വീ​ഴ്ച​യെ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​ട്ര​ഷ​റി​ക​ളി​ൽ​ ​മ​ണി​ ​ഓ​ർ​ഡ​ർ​ ​മ​ഖേ​ന​യു​ള്ള​ ​ജൂ​ലാ​യ് ​മാ​സ​ത്തെ​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണം​ ​വൈ​കാ​നി​ട​യാ​യ​ത് ​പോ​സ്റ്റ​ൽ​ ​വ​കു​പ്പി​ന്റെ​ ​വീ​ഴ്ച​ ​മൂ​ല​മെ​ന്ന് ​ട്ര​ഷ​റി​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​ർ.​ ​ജൂ​ലാ​യി​ലെ​ ​പെ​ൻ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​നാ​യി​ ​മ​ണി​ ​ഓ​ർ​ഡ​ർ​ ​ക​മ്മി​ഷ​ൻ​ ​ഉ​ൾ​പ്പെ​ടെ​ ​പെ​ൻ​ഷ​ൻ​ ​തു​ക​ ​ജി​ല്ലാ​ ​ട്ര​ഷ​റി​ ​മ​ഖേ​ന​ ​ജൂ​ൺ​ ​അ​വ​സാ​ന​ ​ആ​ഴ്ച​ ​പോ​സ്റ്റ് ​ഓ​ഫീ​സു​ക​ളു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​ട്രാ​ൻ​സ്ഫ​ർ​ ​ചെ​യ്തി​രു​ന്നു.​ ​എ​സ്.​ബി.​ഐ​ ​അ​ധി​കാ​രി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും​ ​ജൂ​ലാ​യ് 2,​ 3,​ 4​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​തു​ക​ ​ക്രെ​ഡി​റ്റ് ​ആ​കാ​തെ​ ​തി​രി​കെ​ ​എ​ത്തു​ക​യാ​യി​രു​ന്നു.

പോ​സ്റ്റ് ​ഓ​ഫീ​സി​ന്റെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​ജൂ​ൺ​ 22​ ​മു​ത​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​നി​യ​ന്ത്ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ത​ട​സം​ ​നേ​രി​ട്ട​ത്.​ ​ത​ട​സം​ ​നീ​ക്കു​ന്ന​തി​നാ​യി​ ​ട്ര​ഷ​റി​ ​അ​സി​സ്റ്റ​ന്റ് ​ഡ​യ​റ​ക്ട​റു​ടെ​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ട് ​വ​ഴി​ ​സ്ലി​പ്പു​ക​ൾ​ ​മ​ഖേ​ന​ ​തു​ക​ ​ട്രാ​ൻ​സ്ഫ​ർ​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​അ​റി​യി​ച്ചു.