paachakappura

മുടപുരം: കൂന്തള്ളൂർ ഗവ: എൽ.പി സ്കൂളിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും ആർട്ടിസ്റ്റ് ചിറയിൻകീഴ് രത്നാകരൻ ആചാരി നിർമ്മിച്ച ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും വി. ശശി എം.എൽ.എ നിർവഹിച്ചു. കഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിത അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ.എസ്, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. സുനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത. എസ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ആർ. മനോന്മണീ, ഷൈജ നാസർ, എസ്.എം.സി ചെയർമാൻ ടോമി, സ്കൂൾ വികസന സമിതിയംഗം ജെ. ശശി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കുമാരി ഷീല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജീന നന്ദിയും പറഞ്ഞു. ആർട്ടിസ്റ്റ് രത്നാകരൻ ആചാരിയെ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. രത്നാകരൻ ആചാരിയുടെ നേതൃത്വത്തിൽ ചിത്രരചന ശില്പശാലയും ചിത്രപ്രദർശനവും നടന്നു.