thuravoor

മലയിൻകീഴ്: വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ തുറവൂർ റോഡ് തകർന്ന് കുണ്ടും കുഴിയുമായതോടെ കാൽനട പോലും സാദ്ധ്യമാകാതെ യാത്രക്കാർ. റോഡിന്റെ ശോചനീയാവസ്ഥ കാരണം യാത്രക്കാർ വർഷങ്ങളായി ദുരിതത്തിലാണ്. ടാറിംഗ് ഇളകി മാറി വൻ കുഴികൾ രൂപപ്പെട്ടതിനാൽ,പല ഭാഗങ്ങളിലും മഴവെള്ളം കെട്ടി നിൽക്കുകയും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി മാറിയിട്ടുണ്ട്.

പഞ്ചായത്തധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും പ്രയോജമുണ്ടായില്ലെന്നാണ് പരാതി. റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടു. കോൺഗ്രസ് നേതാക്കളായ സുരേഷ്,ബിനു.വി, സ്റ്റാൻലി.ഡി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കിരൺദേവ്.എം.എസ്, പെരുകാവ് ബൈജു,വിശാഖ്.എസ്,ശാന്തകുമാർ, ബിജോയ്,ജയദേവൻ എന്നിവർ നേതൃത്വം നൽകി. അടിയന്തരമായി റോഡ് നവീകരിച്ചില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.