dr-m-chandradethan
Dr M Chandradethan

വർക്കല: വർക്കല ഗവ. മോഡൽ എച്ച്.എസ്.എസിൽ നടന്ന മെരിറ്റ് ഈവനിംഗ് - നിറവ് 2024 പൂർവ വിദ്യാർത്ഥിയും വി.എസ്.എസ്.സി മുൻഡയറക്ടറും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവുമായ ഡോ.എം. ചന്ദ്ര ദത്തൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി.എസ്. ജോസ് അദ്ധ്യക്ഷത വഹിച്ചു. വർക്കല നഗരസഭ ചെയർമാൻ കെ.എം. ലാജി അവാർഡ് വിതരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. അജയകുമാർ, എസ്.എം.സി ചെയർപേഴ്‌സൺ ഷിജിമോൾ ഷാജഹാൻ, വൈസ് പ്രിൻസിപ്പാൾ ബി. ജ്യോതിലാൽ, മുൻ പ്രിൻസിപ്പാൾ ജി. റീത്ത, ഹയർ സെക്കൻഡറി അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ. എസ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് വാങ്ങിയ വിദ്യാർത്ഥികൾക്കും സംസ്ഥാന കലാ കായിക ശാസ്ത്ര മേളകളിൽ പങ്കെടുത്തവർക്കും ഇൻസ്പയർ അവാർഡ് ജേതാക്കൾക്കും ഉപഹാരങ്ങൾ നൽകി. 89 ബാച്ചിന്റെ ഉപഹാരവും സമ്മാനിച്ചു. മുൻ പ്രിൻസിപ്പാൾ ജി. റീത്ത വാങ്ങി നൽകിയ പോഡിയം നഗരസഭാ ചെയർമാൻ ഏറ്റു വാങ്ങി. പ്രിൻസിപ്പാൾ ഇൻചാർജ് എസ്. ഷീബ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെ. ലിയോൺസ് നന്ദിയും പറഞ്ഞു.