പോത്തൻകാേട്: ചേങ്കോട്ടുകോണത്ത് വീട്ടിൽ വളർത്തിയിരുന്ന കോഴികളെയും താറാവിനെയും തെരുവ് നായ്‌ക്കൾ കടിച്ചുകൊന്നു. തുണ്ടത്തിൽ സുഹറാ മൻസിലിൽ സുബൈദയുടെ വീട്ടിലാണ് സംഭവം.
ഇരുമ്പുവല തകർത്താണ് ഒരു കൂട്ടിൽ അടച്ചിട്ടിരുന്ന 55 കോഴികളെയും 15 താറാവുകളെയും നായ്‌ക്കൾ കൊന്നത്. ഇന്നലെ പുലർച്ചെ 5ന് സുബൈദ പുറത്തിറങ്ങിയപ്പോൾ വീടിന് പിന്നിലെ കൂടിനടുത്ത് നിന്ന് തെരുവു നായ്‌ക്കൾ ഓടിപ്പോകുന്നത് കണ്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടിന് പുറത്തും അകത്തുമായി കോഴികളെയും താറാവുകളും കൊന്നിട്ടിരിക്കുന്നത് കണ്ടത്. കഴിഞ്ഞ 25 വർഷമായി കോഴിമുട്ട വിറ്റ് ഉപജീവനം നടത്തുന്ന വീട്ടമ്മയാണ് സുബൈദ.