ഉദിയൻകുളങ്ങര: ഇരട്ട സഹോദരിമാരെ വിവാഹം കഴിപ്പിക്കാനാണ് ജോയി ചെറുപ്രായം മുതൽ കഷ്ടപ്പെട്ടത്. നീന്തൽ, ഡ്രൈയിനേജ് പണി തുടങ്ങിയവയിൽ പരിശീലനം നേടിയിട്ടുണ്ട്. പ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിലും മുൻ പന്തിയിലുണ്ടായിരുന്നു. സ്വന്തമായി മൊബൈൽ ഇല്ല. കോൺട്രാക്ടർമാരുടെയോ സഹപാഠികളുടെയോ ഫോണിൽ നിന്നാണ് അമ്മയെ വിളിച്ച് സംസാരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് ഡ്രെയിനേജ് പണിക്കായി എത്തിയത്. അപകടം നടക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പും ഒപ്പമുണ്ടായിരുന്ന ആളിന്റെ ഫോണിൽ നിന്ന് അമ്മ മേരിയെ വിളിച്ചിരുന്നു. ആഹാരം കഴിച്ചോ എന്ന് മാത്രമാണ് അമ്മയോട് ചോദിച്ചത്. മകൻ തിരികെയെത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് ഈ അമ്മ.