തിരുവനന്തപുരം: വടക്കൻ കേരളം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള ന്യൂനമർദ്ദപാത്തി, മദ്ധ്യ- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാപ്രദേശ് തീരത്തുളള ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ രണ്ടു ദിവസം അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ നേരിയ മഴയും ലഭിക്കും.
6 ജില്ലകളിൽ
ഇന്ന് അവധി
കനത്ത മഴയെത്തുടർന്ന് കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പരീക്ഷകൾക്ക് മാറ്റമില്ല. കാസർകോട് ജില്ലയിൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി.