സ്ഥലം സന്ദർശിച്ച സി.കെ.ഹരീന്ദ്രൻ എം.എൽ.എ ജോയിയുടെ മാതാവ് മേരിയെ ആശ്വസിപ്പിച്ചു. ഇവരുടെ വീട്ടിലേയ്ക്ക് വഴി നൽകുന്ന കാര്യത്തിൽ നടപടി സ്വീകരിക്കാൻ പെരുങ്കടവിള പഞ്ചായത്ത് അധികൃതരോട് എം.എൽ.എ ആവശ്യപ്പെട്ടു. മണ്ണും വീടും പദ്ധതി പ്രകാരം ഇവർക്ക് വീട് നൽകാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.