തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ രാമായണം ഉൾപ്പെടുത്തണമെന്ന് ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള. കേരള ക്ഷേത്രസംരക്ഷണ സമിതി നടത്തുന്ന രാമായണ മാസാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയെ രാമായണം പഠിപ്പിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ രാമായണ സന്ദേശം നൽകി. അനന്തപുരി ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. മാർത്താണ്ഡപിള്ളയെ ഗോവ ഗവർണർ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ ജി. സുരേഷ് കുമാർ, വർക്കിംഗ് ചെയർമാൻ റാണി മോഹൻദാസ്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. കെ. സുരേഷ് ബാബു, ഉപാദ്ധ്യക്ഷൻ എം. നന്ദകുമാർ, രക്ഷാധികാരി സി.കെ. കുഞ്ഞ്, മുക്കംപാലമൂട് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.