photo

പാലോട്:പൗവ്വത്തൂർ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ മിനി ഹാൾ ഉദ്ഘാടനവും വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും നടന്നു.അഡ്വ.ഡി.കെ.മുരളി എം.എൽ. എ ഉദ്ഘാടനം ചെയ്തു. മിനി ഹാൾ ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എസ്.വാരിജാക്ഷൻ അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാരാജീവൻ, ജില്ലാ പഞ്ചായത്തംഗം സോഫിതോമസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ, പഞ്ചായത്തംഗങ്ങളായ കാനാവിൽ ഷിബു, വിനീത ഷിബു, മുൻ ബ്ലോക്ക് പ്രസിഡന്റ് ബി.എൽ.കൃഷ്ണപ്രസാദ്, നന്ദിയോട് സതീശൻ, ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ഷിഹാാബ് തുടങ്ങിയവർ സംസാരിച്ചു.വി.എസ്. ഹണികുമാർ സ്വാഗതവും ശശിധരൻ നായർ നന്ദിയും പറഞ്ഞു.