കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ ഉടൻ പ്രകാശിക്കുമെന്ന് നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതുൾപ്പെടെ 2024 - 25 ലേക്കുള്ള പ്രോജക്ടുകൾക്ക് ഡി.പി.സി അംഗീകാരം ലഭിച്ചിട്ടുണ്ട്. പാർലമെന്റ് ഇലക്ഷൻ പെരുമാറ്റചട്ടം വന്നതോടെ ഇതിന്റെ പ്രവൃത്തി നിറുത്തിവച്ചതാണ്. ഈ മാസം 20 ന് തന്നെ എല്ലാ വാർഡുകളിലെയും തെരുവ് വിളക്കുകൾ കത്തിക്കാൻ തീരുമാനമായിട്ടുണ്ട്. തെരുവ് വിളക്ക് കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കഴിഞ്ഞ ദിവസം ധർണ നടത്തിയിരുന്നു. സമരം ചെയ്ത് തെരുവ് വിളക്കുകൾ കത്തിച്ചെന്ന് വരുത്തി രാഷ്ട്രീയ മുതലെടുപ്പിനാണിവരുടെ ശ്രമമെന്ന് പ്രസിഡന്റ് ആരോപിച്ചു.