വെള്ളനാട്: ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനിലെ എൻ.ഡി.എ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.അരുവിക്കര മണ്ഡലം പ്രസിഡന്റ് വെള്ളനാട് അനിൽ അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി മുളയറ രതീഷ്,ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ്,പ്ലാവിള അനിൽ,ഹരിപ്രസാദ്,പുളിമൂട് സുനിൽ എന്നിവർ സംസാരിച്ചു.