കിളിമാനൂർ: രാജധാനി ബിസിനസ് സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാക്കൾട്ടി ഡെവലപ്പ്മെന്റ് പ്രോഗ്രാം സമാപിച്ചു.രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടത്തിയ പ്രോഗ്രാമിൽ ഇരുപതോളം കോളജുകളിൽ നിന്ന് അദ്ധ്യാപകരും,ഗവേഷണ വിദ്യാർത്ഥികളും,ബിസിനസ് സംരംഭകരും പങ്കെടുത്തു.രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷന്റെ ചെയർമാൻ ഡോ.ബിജു രമേശ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു.