ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അവനവഞ്ചേരി ഗവ.എച്ച്.എസിൽ വായനാപക്ഷാചരണം സമാപന സമ്മേളനവും ഐ.വി.ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.രാധാകൃഷ്ണൻ കുറ്റിപ്പുറം ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എസ്.വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.എം.മുരളിധരൻ,ജി.കൊച്ചു കൃഷ്ണ കുറുപ്പ്,റ്റി എൽ.പ്രഭൻ എന്നിവർ സംസാരിച്ചു. കെ.വാസുദേവൻ നന്ദി പറഞ്ഞു.