കിളിമാനൂർ:റോഡിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു.ഇന്നലെ ഉച്ചയോടെ പെയ്ത മഴയിലും കാറ്റിലൂം പഴയകുന്നുമ്മൽ മങ്കാട് റോഡിൽ കാറ്റാടി മരം പിഴുത് വൈദ്യുതി പോസ്റ്റിന് മുകളിലൂടെ വീഴുകയായിരുന്നു.തുടർന്ന് മങ്കാട് റോഡിൽ ഗതാഗത തടസവും വൈദ്യുതി തടസവുമുണ്ടായി.അധികൃതരെത്തി മരം മുറിച്ചു മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.