ആലംകോട്: ആലംകോട് ഗവ.എൽ.പി.എസ് വിദ്യാരംഗം ക്ലബിന്റെ നേതൃത്വത്തിൽ പ്രഥമ ഇൻലാൻഡ് മാഗസിൻ പുറത്തിറക്കി. മാഗസിൻ പ്രകാശനം ആറ്റിങ്ങൽ ബി.ആർ.സി ബി.പി.സി വിനു.എസ് വിദ്യാർത്ഥി പ്രതിനിധി ഹാജറയ്ക്ക് നൽകി നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് റിജാ സത്യൻ സ്വാഗതം പറഞ്ഞു.ക്ലസ്റ്റർ കോഓർഡിനേറ്റർ മായ ടീച്ചർ പങ്കെടുത്തു.കുട്ടികളുടെ കുഞ്ഞെഴുത്തിനെ പ്രോത്സാഹിപ്പിക്കാനും വായനയും സർഗാത്മകതയും വളർത്താനും ഈ പ്രവർത്തനം വഴി സാധ്യമാകുമെന്ന് ക്ലബ് കൺവീനർ വിനു വി.എസ് വിശദീകരിച്ചു.അടുത്ത പതിപ്പ് ബഷീർ പതിപ്പായി പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു.