d

തിരുവനന്തപുരം:ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ ജോലിക്കിടെ ഒഴുക്കിൽപെട്ട് കാണാതായ ജോയിക്കായി 47 മണിക്കൂറോളം നീണ്ട സമാനതയില്ലാത്ത രക്ഷാ പ്രവർത്തനവും നാടിന്റെ പ്രാർത്ഥനയും ഫലം കണ്ടില്ല.

റെയിൽവേ ടണലും കടന്ന് മലിനജലം ഒഴുകിപ്പോകുന്ന തകരപ്പറമ്പ് - ഉപ്പിടാംമൂട് റോഡിനോട് ചേർന്നുള്ള തോട്ടിൽ ശ്രീചിത്ര ഹോമിന് പിന്നിലായി ഇന്നലെ രാവിലെ മൃതദേഹം പൊന്തുകയായിരുന്നു.

രാവിലെ ആറരയോടെ ഫയർഫോഴ്സ് സ്‌കൂബാ സംഘവും നേവി ഉദ്യോഗസ്ഥരും ചേർന്ന് ടണലിൽ സോണാർ ഉപകരണം ഉപയോഗിച്ച് ശാസ്ത്രീയ പരിശോധന ആരംഭിച്ചിരുന്നു. അതിനിടെയാണ് ഒരു കിലോമീറ്ററോളം അകലെ മൃതദേഹം കണ്ടെത്തിയത്.

രാത്രിയിലെ കനത്ത മഴയെ തുടർന്ന് തോട്ടിലുണ്ടായ ശക്തമായ ഒഴുക്കിൽ ടണലിൽ നിന്നു മൃതദേഹം പുറത്തേക്ക് ഒഴുകി എത്തുകയായിരുന്നു. എട്ടുമണിയോടെ അതുവഴി വന്ന ബൈക്ക് യാത്രക്കാരനാണ്

തോട്ടിൽ മാലിന്യത്തിനൊപ്പം കമിഴ്ന്നു കിടന്ന മൃതദേഹം ആദ്യം കണ്ടത്. എട്ടരയോടെ കോർപ്പറേഷൻ ജീവനക്കാർ എത്തി അത് ജോയിയാണെന്ന് അധികൃതരെ അറിയിച്ചു. പിന്നാലെ സ്കൂബാ സംഘവും കോർപ്പറേഷൻ ജീവനക്കാരുംചേർന്ന് പുറത്തെടുത്ത മൃതദേഹം 9.15 ഓടെ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പത്തര മണിയോടെ ജോയിയുടെ സഹോദരനും സഹോദരന്റെ മകനും മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മാരായമുട്ടം മലഞ്ചെരുവ് വീട്ടിൽ നേശമണിയുടെയും മേരിയുടെയും മകനാണ് നാലപത്തിയേഴുകാരനായ എൻ.ജോയി.

മൃതദേഹം സ്ഥിരീകരിക്കുന്നതുവരെ തിരച്ചിൽ നിറുത്തിവച്ചിരുന്നു. തുടർന്ന് ഫയർ ഫോഴ്‌സും നാവികസേനയും എൻ.ഡി.ആർ.എഫും സംയുക്തമായി നടത്തിയ രക്ഷാ പ്രവർത്തനം അവസാനിപ്പിക്കാൻ ഔദ്യോഗിക തീരുമാനമായി.

വഞ്ചിയൂർ പൊലീസ്‌ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്‌ക്ക് ഒന്നരയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാരായമുട്ടത്തെ വീട്ടിലേക്ക് കൊണ്ടുപോയ മൃതദേഹത്തെ സി.കെ.ഹരീന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ,ഡെപ്യൂട്ടിമേയർ പി.കെ.രാജു എന്നിവർ അനുഗമിച്ചു. പൊതുദർശനത്തിനുശേഷം മൂന്നരയോടെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് റെയിൽവേ പാഴ്സൽ ഓഫീസിനു സമീപത്തുകൂടി റെയിൽവേ കോമ്പൗണ്ടിലൂടെ ഒഴുകുന്ന തോട് വൃത്തിയാക്കുന്നതിനിടെ ശക്തമായ വെള്ളപ്പാച്ചിലിൽ ജോയി ടണലിനുള്ളിലേക്ക് ഒഴുകിപ്പോയത്.

 മാ​ലി​ന്യ ​നീ​ക്കം​ പ​രി​ശോ​ധി​ക്കാൻ ​മൂ​ന്ന് അ​മി​ക്ക​സ് ​ക്യൂ​റി​മാർ

കൊ​ച്ചി​:​ ​ആ​മ​യി​ഴ​ഞ്ചാ​ൻ​ ​തോ​ട്ടി​ലെ​ ​മാ​ലി​ന്യം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​റെ​യി​ൽ​വേ​യ്ക്കും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നുംതി​രു​വ​ന​ന്ത​പു​രം​ ​കോ​ർ​പ്പ​റേ​ഷ​നും ഹൈ​ക്കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശം.​ ​പ​ര​സ്പ​രം​ ​പ​ഴി​ചാ​രു​ക​യ​ല്ല​ ​വേ​ണ്ട​തെ​ന്ന് ​ജ​സ്റ്റി​സ് ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സും​ ​ജ​സ്റ്റി​സ് ​പി.​ ​ഗോ​പി​നാ​ഥും​ ​ഉ​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​പ​റ​ഞ്ഞു. മാ​ലി​ന്യം​ ​എ​ങ്ങ​നെ​ ​നീ​ക്കം​ ​ചെ​യ്യാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​റോ​ടും​ ​റെ​യി​ൽ​വേ​യോ​ടും​ ​കോ​ർ​പ്പ​റേ​ഷ​നോ​ടും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഹ​ർ​ജി​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​നെ​ ​ക​ക്ഷി​ ​ചേ​ർ​ത്തു.​ ​തോ​ട് ​വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ​ ​ജോ​യി​യു​ടെ​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​കോ​ട​തി​ ​വി​ഷ​യം​ ​സ്വ​മേ​ധ​യാ​ ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു.
മാ​ലി​ന്യ​പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ലെ മൂ​ന്ന് ​അ​ഭി​ഭാ​ഷ​ക​രെ​ ​അ​മി​ക്ക​സ് ​ക്യൂ​റി​മാ​രാ​യി​ ​നി​യോ​ഗി​ച്ചു.​അ​ഡ്വ.​ടി.​വി​. ​വി​നു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ 19​ന​കം​ ​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്ത​ണം.​ഇ​വ​രു​ടെ​ ​പ്ര​തി​ഫ​ല​മാ​യ​ ​ഒ​ന്ന​ര​ ​ല​ക്ഷം​ ​രൂ​പ​ ​റെ​യി​ൽ​വേ​യും​ ​സ​ർ​ക്കാ​രും​ ​കോ​ർ​പ്പ​റേ​ഷ​നും​ ​വ​ഹി​ക്ക​ണം.​ ​വെ​ള്ള​ക്കെ​ട്ട് ​പ​രി​ഹാ​ര​ത്തി​ന് ​ആ​വി​ഷ്ക​രി​ച്ച​ ​പ​ഴയഓ​പ്പ​റേ​ഷ​ൻ​ ​അ​ന​ന്ത​യി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്ത​ണം.

മാ​ലി​ന്യം​ ​റെ​യി​ൽ​വേ നീ​ക്ക​ണം​

1.​ തോ​ടു​ ​ക​ട​ന്നു​പോ​കു​ന്ന​ ​റെ​യി​ൽ​വേ​യു​ടെ​ ​സ്ഥ​ല​ത്തെ​ ​മാ​ലി​ന്യം​ ​റെ​യി​ൽ​വേ​ ​നീ​ക്ക​ണ​ം
2.​ ​ ഇ​വി​ടേ​ക്ക് ​പ്ലാ​സ്റ്റി​ക് ​വ​സ്തു​ക്ക​ൾ​ ​ഒ​ഴു​കി​യെ​ത്തു​ന്നി​ല്ലെ​ന്ന് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഉ​റ​പ്പാ​ക്ക​ണം.
3.​ മാ​ലി​ന്യ​ ​നി​ർ​മാ​ർ​ജ്ജ​ന​ത്തി​നാ​യി​ ​ക​ർ​മ്മ​പ​ദ്ധ​തി​ ​ത​യ്യാ​റാ​ക്ക​ണം.​ ​ഇ​തി​ന് ​സ​ർ​ക്കാ​രി​ന്റെ​ ​മേ​ൽ​നോ​ട്ടം​ ​ഉ​ണ്ടാ​ക​ണം.
4.​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​സ്ഥ​ല​ത്താ​ണോ​ ​മാ​ലി​ന്യം​ ​സം​സ്‌​ക​രി​ക്കു​ന്ന​ത്,​ ​അ​തോ​ ​ക​രാ​റു​കാ​ർ​ക്ക് ​ന​ൽ​കു​ക​യാ​ണോ​ ​എ​ന്ന് അ​റി​യി​ക്കണം.