1

ചിറയിൻകീഴ്:മുരുക്കുംപുഴ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണറും,മൾട്ടിപ്പിൽ കൗൺസിൽ സെക്രട്ടറിയുമായ ലയൺ ഡോ.കണ്ണൻ നിർവഹിച്ചു.വിവിധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ ലയൺ എ.കെ ഷാനവാസ്‌ നിർവഹിച്ചു.മുരുക്കുംപുഴ ലയൺസ് ക്ലബ്‌ പ്രസിഡന്റ്‌ ലയൺ ഷാജിഖാൻ എം.എ അദ്ധ്യക്ഷത വഹിച്ചു.റീജിയൺ ചെയർമാൻ ലയൺ പ്രൊഫ. എം.ബഷീർ, സോൺ ചെയർമാൻ ലയൺ അജിത്,സി.കെ.രാജൻ,എസ്.വി.അനിലാൽ,പി.എൽ.രാജേഷ്, അജിതമോഹൻദാസ് എന്നിവർ പ്രസംഗിച്ചു.സി.കെ.രാജൻ (പ്രസിഡന്റ്),പി.എൽ രാജേഷ് (സെക്രട്ടറി), അജിത മോഹൻദാസ് ( ട്രഷറർ) എന്നിവർ ചുമതലയേറ്റു.