വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫ് ഭരണസമിതി അംഗങ്ങൾ റിട്ടേണിംഗ് ഓഫീസർ കൂടിയായ യൂണിറ്റ് ഇൻസ്പെക്ടർ രതീഷിന്റെ സാന്നിദ്ധ്യത്തിൽ ചുമതലയേറ്റു. ഭരണസമിതി യോഗം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം എ.എം.റൈസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി എ.എം.റൈസ്, കെ.ബാബുരാജൻ, അഡ്വ. എസ്.വിജയൻ, യു.കമാൽ, ജെ.ലക്ഷ്മണൻ, എ.നിഷാദ്, എം.ആർ.അരുൺ, നെല്ലനാട് ശശി, എൻ.എസ്.സജീവ്, വൃന്ദ, പി.പ്രസന്നകുമാരി, കൃഷ്ണേന്ദു, വി.വിശ്വംഭരൻ എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ പി.ജി.ബിജു, പുലിപ്പാറ സന്തോഷ്, അഡ്വ. എ.ആർ.ഷാജി, നെല്ലനാട് മോഹനൻ, വൈ.വി.ശോഭകുമാർ, സുജിത്ത് മോഹൻ എന്നിവർ പങ്കെടുത്തു.