പാലോട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പാലോട് മൈലമൂട് റൂട്ടിലെ സുമതി വളവിൽ നിരവധി മരങ്ങൾ കടപുഴകി വീണു.11 കെ.വി വൈദ്യുതി പ്രവഹിക്കുന്ന ഏഴോളം പോസ്റ്റുകൾ പിഴുതു വീണു. വൈദ്യുതി ബന്ധം താറുമാറായി. ഇതേ സമയം ഇതുവഴി സഞ്ചരിച്ച കാർ യാത്രക്കാരായ വെഞ്ഞാറമൂട് സ്വദേശികൾ രക്ഷപെട്ടത് തലനാരിഴക്കാണ്. ഇവർ സഞ്ചരിച്ച കാറിനു മുന്നിലും പിന്നിലും മരവും പോസ്റ്റും വീണു. വിതുരയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം മരങ്ങൾ മുറിച്ചുമാറ്റി ഒരു മണിക്കൂറിനു ശേഷം ഗതാഗതം പുനസ്ഥാപിച്ചു. പാലോട് ഇലക്ട്രിസിറ്റി മേജർ സെക്ഷൻ ജീവനക്കാരുടെ നേതൃത്വത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആനകുളം, പവ്വത്തൂർ, 9 ഏക്കർ,വട്ടപ്പൻകാട്, ആലുങ്കുഴി വിവിധ വന മേഖലകളിലും കാറ്റ്വൻ നാശം വിതച്ചു.