വർക്കല : ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ കോളേജ് ഒഫ് നഴ്സിംഗിലെ ബിരുദദാന സമ്മേളനം കോളേജ് സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സർവകലാശാല സെനറ്റ് മെമ്പർ കൊച്ചുത്രേസ്യാമ്മ വിശിഷ്ടാതിഥിയായിരുന്നു.കോളേജ് പ്രിൻസിപ്പൽ ഡോ. കൃപ .ജെ. സി, മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡി. ശാന്തകുമാരി,സെനറ്റ് മെമ്പർ വി. സജി, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ ജ്യോതി ജോസഫ്, വൈസ് പ്രിൻസിപ്പൽ കവിത വി. ജി, അസിസ്റ്റന്റ് പ്രൊഫസർ ദിവ്യ .ടി. എസ്. ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകളും മെമോന്റോയും വിതരണം ചെയ്തു.