പോത്തൻകോട് :ബി.ജെ.പി ചെങ്കോട്ടുകോണം ഏരിയ കമ്മിറ്റിയിലെ 34-ാം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാർഡ് ദാനവും പൗഡിക്കോണം വാർഡ് കൗൺസിലർ അർച്ചന മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് നന്ദു അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവും മുൻ വാർഡ് കൗൺസിലറുമായ പ്രദീപ് കുമാർ, കഴക്കൂട്ടം മണ്ഡലം ഐ.ടി.കൺവീനർ ദീപു, ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി മനോജ്കുമാർ,ബൂത്ത് ഇൻചാർജ് കെ.പി കുമാർ തുടങ്ങിയവർ പങ്കെടുത്തു.