hi

വെഞ്ഞാറമൂട്: ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണു.കല്ലറ കൈതക്കാട്ടിൽ തടത്തരികത്ത് വീട്ടിൽ ഗംഗാധരൻ നായർ,കൈതക്കാട്ടിൽ ഷാൻ മൻസിലിൽ സലിം എന്നിവരുടെ വീടുകളിലേക്കാണ് മരങ്ങൾ വീണത്.തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ കാറ്റിലും മഴയിലും ഗംഗാധരൻ നായരുടെ വീടിന് സമീപത്ത് നിന്നിരുന്ന മരങ്ങൾ കടപുഴകിയും സലിമിന്റെ വീടിന് സമീപത്ത് നിന്നിരുന്ന മരങ്ങളിലൊന്ന് പകുതി വച്ച് ഒടിഞ്ഞും വീഴുകയായിരുന്നു.ആർക്കും പരിക്കില്ല.