തിരുവനന്തപുരം: കേരള സർവകലാശാലയുടെ ബി.എഡ് കോഴ്സിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് 16വരെ പുതിയ രജിസ്ട്രേഷൻ നടത്താം. ഈ ഘട്ടത്തിൽ പരമാവധി 20 ഓപ്ഷനുകൾ വരെ നൽകാം. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്കും ഓപ്ഷൻ നൽകാം. വിവരങ്ങൾ വെബ്സൈറ്റിൽ.
സ്വാതിതിരുനാൾ സംഗീത കോളേജിലെ ബി.പി.എ. കോഴ്സിലേക്കും നീറമൺകര എച്ച്.എച്ച്.എം.എസ്.പി.ബി.എൻ.എസ്.എസ് കോളേജ് ഫോർ വിമൺ, വഴുതക്കാട് ഗവ, കോളേജ് ഫോർ വിമൺ, കൊല്ലം എസ്.എൻ. കോളേജ് ഫോർ വിമൻ എന്നീ കോളേജുകളിൽ ബി.എ മ്യൂസിക് കോഴ്സിലേക്കും പ്രവേശനത്തിനുള്ള രണ്ടാംഘട്ട അഭിരുചി പരീക് 17 മുതൽ 19 വരെ അതത് കോളേജുകളിൽ വച്ച് നടത്തും.
ഓപ്പൺ യൂണിവേഴ്സിറ്റി
പരീക്ഷ രജിസ്ട്രേഷൻ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ 2022 അഡ്മിഷൻ പി.ജി മൂന്നാം സെമസ്റ്റർ, 2023 (ജനുവരി) അഡ്മിഷൻ പി.ജി രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിവിധ ജില്ലകളിലെ പതിനേഴ് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തുന്ന പരീക്ഷയ്ക്ക് പിഴ കൂടാതെ 25 വരെയും പിഴയോടുകൂടി ആഗസ്റ്റ് 1 വരെയും അധിക പിഴയോടെ ആഗസ്റ്റ് 4 വരെയും www.sgou.ac.in or erp.sgou.ac.inവഴി അപേക്ഷിക്കാം. നിലവിൽ ഫീസ് ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി വിദ്യാർത്ഥികളെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വിദ്യാർത്ഥികൾ പരീക്ഷാ രജിസ്ട്രേഷൻ നടത്തണം. ഫീസ് സംബന്ധമായ വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അടങ്ങുന്ന വിശദമായ വിജ്ഞാപനം വെബ് സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് e23@sgou.ac.in എന്ന ഇ- മെയിലിലോ 9188920013, 9188920014 എന്നീ നമ്പരുകളിലോ (രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ) ബന്ധപ്പെടാം.
എം.ജി സർവകലാശാലാപ്രൈവറ്റ് രജിസ്ട്രേഷൻ
ബിരുദ, ബിരുദാന്തര പ്രോഗ്രാമുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷന് 18 മുതൽ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ്സി ഫാമിലി ആൻഡ് കമ്യൂണിറ്റി സയൻസ് (സി.ബി.സി.എസ്.എസ് 2013-16 അഡ്മിഷൻ മേഴ്സി ചാൻസ് ജനുവരി 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 23 ന് കോട്ടയം സി.എം.എസ് കോളജിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം (ട്രിപ്പിൾ മെയിൻമോഡൽ 3 സി.ബി.സി.എസ് പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 18, 19 തീയതികളിൽ നടക്കും.
നാലാം സെമസ്റ്റർ ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഓട്ടോമേഷൻ (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം മേയ് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ 17 ന് നടക്കും.
ഐ.ഐ.ടി ജാം രജിസ്ട്രേഷൻ സെപ്തം. 3 മുതൽ
2025 അക്കാഡമിക് സെഷനിലേക്കുള്ള ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (IIT JAM) രജിസ്ട്രേഷൻ സെപ്തംബർ മൂന്നിന് ആരംഭിക്കും. ഒക്ടോബർ 11 വരെ അപേക്ഷിക്കാം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്, ഡൽഹിയാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. 2025 ഫെബ്രുവരി രണ്ടിനാണ് പരീക്ഷ. മാർച്ച് 16-ന് ഫലം പ്രഖ്യാപിക്കും.
രാജ്യത്തെ വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ MSc. MSc. (Tech.), MS (Research), MSc. – MTech. Dual Degree, Joint MSc. – PhD., and MSc. – PhD. Dual Degree തുടങ്ങിയ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പ്രവേശനത്തിന് നടത്തുന്നതാണ് JAM.
അമൃതയിൽ സീറ്റൊഴിവ്
കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കൊല്ലം ക്യാമ്പസിൽ ഇന്റഗ്രേറ്റഡ് എം.എസ്സി കെമിസ്ട്രി, ഇന്റഗ്രേറ്റഡ് എം.എസ്സി ഫിസിക്സ് (മൈനർ ഡാറ്റ സയൻസ്/സയന്റിഫിക് കമ്പ്യൂട്ടിംഗ്), ഇന്റഗ്രേറ്റഡ്എം.എസ്സി മാത്തമാറ്റിക്സ് (മൈനർ ഡാറ്റ സയൻസ്/കമ്പ്യൂട്ടർ സയൻസ്), എം.എസ്സി കെമിസ്ട്രി, എം.എസ്സി എൻവയൺമെന്റൽ സയൻസ് (മൈനർ റിമോട്ട് സെൻസിംഗ് ആൻഡ് ജി.ഐ.സ്) കോഴ്സുകളിൽ സീറ്റൊഴിവുണ്ട്. ഫോൺ: 9895408263, 9447484668.
ഹിയറിംഗ് മാറ്റി
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൾ ഹക്കീം 17ന് കമ്മിഷൻ ആസ്ഥാനത്ത് നടത്താൻ നോട്ടീസ് നൽകിയിരുന്ന കേസുകൾ 24ലേക്ക് മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.
ബി.ടെക് ലാറ്ററൽ എൻട്രി: ഓപ്ഷൻ നൽകാം
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള സമയം 16ന് വൈകിട്ട് 3 വരെ നീട്ടി. ട്രയൽ അലോട്ട്മെന്റ് 16 ന് വൈകിട്ട് 6ന് പ്രസിദ്ധീകരിക്കും. ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനുള്ള സമയം 17 ന് വൈകിട്ട് 5വരെ. ഫോൺ: 0471-2324396, 2560327, 2560363, 2560364
സി.യു.ഇ.ടി പുന:പരീക്ഷ തുടങ്ങി
ന്യൂഡൽഹി: തിരഞ്ഞെടുത്ത ഭാഷയിൽ അല്ലാത്ത ചോദ്യപേപ്പറുകൾ ലഭിച്ചതിനാൽ പരീക്ഷ എഴുതാൻ ബുദ്ധിമുട്ടിയ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർവകലാശാലാ പ്രവേശന പരീക്ഷ(സി.ഇ.യു.ടി) തുടങ്ങി. ജൂലായ് 19വരെയാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നത്.