ബാലരാമപുരം: കൃഷിഭൂമിയും തൊഴിലും കടലും കിടപ്പാടവും വയലുമെല്ലാം വിഴിഞ്ഞം തുറമുഖ വികസനത്തിനായി നൽകിയിട്ടും തദ്ദേശീയരായ ജനവിഭാഗത്തെ ഒഴിവാക്കി പുറത്ത് നിന്നുള്ളവർക്ക് തൊഴിൽ നൽകുന്നെന്ന് ആരോപിച്ച് രാഷ്ട്രീയ ജനതാദളിന് കീഴിലെ ജനത ലേബർ യൂണിയൻ പ്രതിഷേധിച്ചു. പ്രവർത്തക സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അഡ്വ.ജി.മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.രാജേന്ദ്രൻ,​ എസ്.അരുൺകുമാർ,​ റജി ജോയി,​ ജി.അംബികാസനൻ,​ എൻ.പ്രഭാകരൻ,​ എം.വിജയൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഭാരവാഹികളായി വിഴിഞ്ഞം ജയകുമാർ (പ്രസിഡന്റ്)​ ,​ അഡ്വ.ജി.മുരളീധരൻ നായർ,​ കോവളം രാജൻ,​ മണ്ണക്കല്ല് രാജൻ എന്നിവരെ വൈസ് പ്രസിഡന്റായും,​ തെന്നൂർക്കോണം ബാബുവിനെ ജനറൽ സെക്രട്ടറിയായും,​ വട്ടവിള രാജൻ,​ പുല്ലൂർക്കോണം ജയകുമാർ എന്നിവരെ സെക്രട്ടറിമാരായും ഒ.ഷാജഹാനെ ട്രഷററായും തിര‍ഞ്ഞെടുത്തു.