തിരുവനന്തപുരം:ആമഴയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത് മരിച്ച ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി വി.ശിവൻകുട്ടി.ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചതായും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.