തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി മരിക്കാനിടയായ സംഭവം ദുഃഖകരമാണെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു. സ്‌മാർട്ട് സിറ്റിയുടെ പേരിൽ കോടികൾ ധൂർത്തടിച്ച് നഗരത്തിലെ മിക്ക റോഡുകളും വൻകുഴികളാക്കി തീർത്തതിന്റെ ദുരിതം മഴക്കാലത്ത് നഗരവാസികൾ അനുഭവിക്കുകയാണ്. പൊതുമരാമത്ത് വകുപ്പ് നാട്ടുകാർക്ക് പൊതുശല്യ വകുപ്പായി. ദൗർഭാഗ്യകരമായ ഈ സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി അവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.