കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ 2കോടി 70 ലക്ഷം രൂപ ചെലവഴിച്ച് നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലുടനീളം ജനജാഗ്രത സദസുകൾ സംഘടിപ്പിക്കും. നെടുങ്ങണ്ട,കായിക്കര,മാമ്പള്ളി,അഞ്ചുതെങ്ങ് ജംഗ്ഷൻ,ഗ്രൗണ്ട്,തോണിക്കടവ് എന്നിവിടങ്ങളിലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനജാഗ്രത സദസുകൾ സംഘടിപ്പിക്കുന്നതെന്ന് സി.പി.എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രവീൺചന്ദ്ര അറിയിച്ചു.