a

കടയ്ക്കാവൂർ: ഗ്ലോബൽ യംഗ് റിസർച്ചേഴ്‌സ് അക്കാഡമിയും അമേരിക്കയിലെ ഓറിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെം ഫോർ ഗേൾസ് സംഘടനയും സംയുക്തമായി എറണാകുളത്ത് സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ഇന്റർനാഷണൽ റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ച് അഞ്ചുതെങ്ങിൽ നിന്നുള്ള വിദ്യാർത്ഥികളും.അഞ്ചുതെങ്ങിൽ നിന്ന് അനിത,മൈക്കിൾ,ആരോൺ,സലീം,എബിൻസൺ,ജൂഡ്സൺ,സോനാ മെറിക് എന്നിവരാണ് പങ്കെടുത്തത്.അനിത,​മൈക്കിൾ,എബിൻസൻ,ജൂഡ്സൺ തുടങ്ങിയവർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും,സോനാ മെറിക് സേക്രട്ട് ഹാർട്ട് കോൺവെന്റ് ഹൈസ്കൂളിൽ നിന്നും ആരോൺ സലിം ഹോളി ഇന്നസെൻസ് പബ്ലിക് സ്കൂൾ വെണ്ണിയോട് സ്കൂളിൽ നിന്നുമാണ്.ഫാദർ വിൻസെന്റ്,ഫാദർ ഷിൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുട്ടികൾ റിസർച്ച് കംപ്ലീറ്റ് ചെയ്തത്.അഞ്ചുതെങ്ങ് കോട്ടയ്ക്ക് ചുറ്റുമുള്ള ശബ്ദമലിനീകരണം എന്ന വിഷയത്തിലാണ് പ്രബന്ധം അവതരിപ്പിച്ചത്.