കല്ലമ്പലം: കരവാരത്ത് 100 ഓളം സി.പി.എം പ്രവർത്തകർ ബി.ജെ.പിയിലേക്ക് ചേർന്നു.ആഴാംകോണത്ത് നടന്ന ചടങ്ങിൽ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് പ്രവർത്തകരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.കരവാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിബുലാൽ അദ്ധ്യക്ഷത വഹിച്ചു.മേഖല ട്രഷറർ എം.പി ഹരി മുഖ്യ അതിഥിയായി. . ബി.ജെ.പി ജില്ല സെക്രട്ടറി ബാലമുരളി, കിളിമാനൂർ മണ്ഡലം പ്രസിഡന്റ്‌ പ്രവീൺ പോങ്ങനാട്,കരവാരം പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ്,പഞ്ചായത്തംഗങ്ങളായ വത്സല,ചിന്നു എന്നിവർ പങ്കെടുത്തു.