കടയ്ക്കാവൂർ: കാളിദാസ കലാസാഹിത്യ സമിതിയും വക്കം ഖാദർ റിസർച്ച് ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ ചർച്ചയുടെ ഭാഗമായി വക്കം ഖാദർ സ്മാരക ഹാളിൽ കഥാപ്രസംഗകലയുടെ ഒരു നൂറ്റാണ്ട് എന്ന വിഷയത്തിൽ സനിൽ നീറുവിള പ്രബന്ധം അവതരിപ്പിച്ചു.കാഥികരായ വിപിൻ ചന്ദ്രപാലിനെയും കാരേറ്റ് ജയകുമാറിനെയും സാഹിത്യരംഗത്ത് കഥാരചനയിൽ അവാർഡുകൾ കരസ്ഥമാക്കിയ വക്കം സുകുമാരനെയും കാളിദാസയുടെ സീനിയറംഗം സത്യദേവൻ ആദരിച്ചു.അവനവഞ്ചേരി മോഹനൻ,​കരവാരം രാമചന്ദ്രൻ,വർക്കല സുനിൽ ദത്ത്,​കാരേറ്റ് ജയകുമാർ,​വക്കം സുകുമാരൻ,​പ്രേമചന്ദ്രൻ നായർ,​പ്രതീപ് വക്കം,​സത്യദേവൻ എന്നിവർ പങ്കെടുത്തു.വെട്ടൂർ ശശി,​പ്ലാവഴികം പ്രകാശ്,​ശ്രീകുമാർ എന്നിവർ കവിത അവതരിപ്പിച്ചു.വിപിൻ ചന്ദ്രപാൽ മോഡറേറ്ററായിരുന്നു.കെ.രാധാകൃഷ്ണൻ സ്വാഗതവും അശോകൻ കായിക്കര നന്ദിയും പറഞ്ഞു