തിരുവനന്തപുരം: ടി.എ.മജീദ് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ടി.എ.മജീദ് സ്മാരക പുരസ്കാരം മന്ത്രി കെ.രാജന്. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രൊഫ.വിശ്വമംഗലം സുന്ദരേശൻ, ഡോ.വള്ളിക്കാവ് മോഹൻദാസ്, മാങ്കോട് രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞടുത്തത്. 20ന് വൈകിട്ട് 4ന് വർക്കല പുത്തൻചന്ത കിംഗ്സ് ഹാളിൽ നടക്കുന്ന യോഗത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അവാർഡ് സമ്മാനിക്കും. ട്രസ്റ്റ് ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.ആർ.അനിൽ അനുസ്മരണ പ്രഭാഷണം നടത്തും.