മുടപുരം: ശക്തമായ കാറ്റിലും മഴയിലും മുടപുരത്ത് വീട് പൂർണമായി തകർന്നു. കിഴുവിലം വില്ലേജിൽ മുടപുരം യു.പി സ്കൂളിന് സമീപം മൊണ്ടിവിള വീട്ടിൽ പ്രസന്നന്റെ (ദിലീപ്) വീടാണ് ചുവരുകളും മേൽക്കൂരയും തകർന്ന് നിലം പതിച്ചത്.രാത്രി 8ന് മുറിയിൽ ഉറങ്ങുകയായിരുന്ന ദിലീപ് ശബ്ദം കേട്ട് ഉണർന്നപ്പോഴാണ് അടുക്കളയുടെയും മറ്റൊരു മുറിയുടെയും ചുവരുകൾ നിലംപതിക്കുന്നത് കണ്ടത്.പെട്ടെന്ന് മുറിക്ക് പുറത്തിറങ്ങിയതിനാൽ അപകടമൊഴിവായി. മറ്റുമുറികളുടെ ചുവരുകളും വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ഇവ ഏതു നിമിഷവും നിലം പതിക്കാം.