photo

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടെ വെള്ളക്കെട്ടലികടപ്പെട്ട് മരിച്ച കരാർ തൊഴിലാളിയെ കണ്ടെത്തുന്നതിനായി

നടത്തിയ തിരച്ചിലിൽ തോട്ടിൽ നിന്ന് നീക്കിയത് അഞ്ച് ലോഡ് മാലിന്യം. ഈ മാലിന്യം നഗരത്തിലെ തന്നെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്കാണ് മാറ്റിയതെന്നാണ് സൂചന. എന്നാൽ സ്ഥലം എവിടെയാണെന്ന് വെളിപ്പെടുത്താൻ നഗരസഭയോ സർക്കാരോ തയ്യാറായില്ല. അതേസമയം, മാലിന്യം ആര് ഏറ്റെടുക്കുമെന്നതിനെ ചൊല്ലി ഇപ്പോഴും തർക്കം തുടരുകയാണ്. തമ്പാനൂരിൽ റെയിൽവേ ട്രാക്കിനടയിലൂടെ പോകുന്ന ടണലിൽ നിന്ന് ശേഖരിച്ചതിനാൽ റെയിൽവേ മാലിന്യം ഏറ്റെടുക്കണമെന്നാണ് കോർപ്പറേഷന്റെ നിലപാട്. തോടിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ടണലിൽ അടിഞ്ഞുകൂടിയതാണ് മാലിന്യങ്ങളെന്നാണ് റെയിൽവേ പറയുന്നത്. ഇത്രയും ലോഡ് മാലിന്യം സംസ്കരിക്കാനോ കോൺട്രാക്ട് നൽകി ഉചിതമായ രീതിയിൽ നിർമ്മാർജനം ചെയ്യാനോ തങ്ങൾക്ക് കഴിയില്ലെന്നും റെയിൽവേ വ്യക്തമാക്കി.

തല പുകച്ച് അധികൃതർ
ശേഖരിച്ച മാലിന്യങ്ങൾ ജനവാസ മേഖലയ്ക്ക് സമീപത്ത് കുഴിച്ചുമൂടുക പ്രായോഗികമല്ല. ഉണങ്ങിയ ശേഷം വേർതിരിച്ച് ക്ളീൻ കേരള കമ്പനി ഉൾപ്പെടെയുള്ള ഏജൻസികൾക്ക് കൈമാറുകയോ സംസ്കരണത്തിന് മറ്റ് മാർഗങ്ങൾ കണ്ടെത്തുകയോ വേണം. മാലിന്യങ്ങൾ അധികനാൾ കൂട്ടിയിടാനുമാകില്ല. കോർപ്പറേഷന്റെ സഹായത്താൽ മാത്രമേ ഇവ സംസ്‌കരിക്കാനാവൂവെന്നാണ് റെയിൽവേ പറയുന്നത്.