hi

കിളിമാനൂർ:ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തട്ടത്തുമല കെ.എം ലൈബ്രറിയുടെ നേതൃത്വത്തിൽ തട്ടത്തുമല ജംഗ്ഷനിൽ പുസ്തകക്കൂട് സ്ഥാപിച്ചു. പൊതുജനങ്ങൾക്ക് സ്വന്തമായി തുറന്ന് പുസ്തകമെടുത്ത് കൊണ്ടു പോയി വായിച്ച് തിരിച്ചു കൊണ്ടു വയ്ക്കാവുന്ന പുസ്തകക്കൂടിന്റെ ഉദ്ഘാടനം കെ.എം ലൈബ്രറി പ്രസിഡന്റ് എ.ചന്ദ്രശേഖരൻ നായർ നിർവഹിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബി.ജയതിലകൻ അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറേറിയൻ പി.റോയി സ്വാഗതം പറഞ്ഞു.കെ.ജി.ബിജു,ജി.വിക്രമൻ,ജി.ജയശങ്കർ, ഇ.എ.സജിം,ലൂക്ക്മാൻ തുടങ്ങിയവർ പങ്കെടുത്തു.