വക്കം: കേരള സംഗീത നാടക അക്കാഡമി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗം വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്തു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു അദ്ധ്യക്ഷനായി. കാഥികൻ കായിക്കര ബിബിൻ ചന്ദ്രപാലിനെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുൾ വാഹിദ്,രജിത, ലാലിജ, ബ്ളോക്ക് ബി.ഡി.ഒ സ്റ്റാർലി, ബ്ളോക്ക് ചെയർപേഴ്സൺ ജസ്‌പിൻ മാർട്ടിൻ, വക്കം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിഷ്ണു എന്നിവർ അടങ്ങുന്ന മാനേജിംഗ് കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ സന്തോഷ്‌ കുമാർ,​ സംഗീതനാടക അക്കാഡമി കേന്ദ്ര കലാസമിതി തിരുവനന്തപുരം ജില്ലാസെക്രട്ടറി ബി.എൻ.സൈജുരാജ്, വനിതാ - ബ്ലോക്ക് കൺവീനർ ആശ അഭേരി തുടങ്ങിയവർ പങ്കെടുത്തു.