വെഞ്ഞാറമൂട്: വാമനപുരത്തെ കളമച്ചൽ ഐ.ടി.ഐയിൽ നിന്ന് ആഗസ്റ്രിൽ പഠനം പൂർത്തിയാക്കുന്ന 48 പേർക്ക് ബഹുരാഷ്ട്ര കമ്പനിയായ എൽ.ആൻഡ് റ്റി ലിമിറ്റഡിൽ ഡ്രാഫ്റ്റ്സ്‌മാൻ, പ്ലംബർ ട്രേഡുകളിലായി പ്ളേസ്‌മെന്റ് ലഭിച്ചു. ഇവർക്കുള്ള ഓഫർ ലെറ്റർ ഡി.കെ.മുരളി എം.എൽ.എ കൈമാറി. വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.കെ.ലെനിൻ,പി.ടി.എ പ്രസിഡന്റ് എൻ.ശ്രീജ,സീനിയർ ഇൻസ്ട്രക്ടർ ജി.സാബു, പ്രിൻസിപ്പൽ കെ.വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.