വക്കം: ഗുരുധർമ്മ പ്രചാരണ സഭ വിളബ്ഭാഗം യൂണിറ്റിന്റെ വാർഷികാഘോഷം യൂണിറ്റ് പ്രസിഡന്റ് അജയന്റെ അദ്ധ്യക്ഷതയിൽ ശിവഗിരി മഠത്തിലെ സ്വാമി ദേശികാനന്ദ ഭദ്രദീപം തെളിയിച്ചു. സ്വാമി വിരാജാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ യുവജന സഭ കേന്ദ്ര കമ്മിറ്റിയംഗം സിമിരാജ് യുവജന സഭ വിളബ്ഭാഗം യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഗുരുധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രചാരണ സഭ വർക്കല മണ്ഡലം കമ്മിറ്റിയംഗം പ്രജുകുമാർ,മാതൃസഭാ കേന്ദ്രകമ്മിറ്റി അംഗം സുലജകുമാരി,വിളബ്ഭാഗം യൂണിറ്റ് ട്രഷറർ ഷിബുരാജ്,യൂണിറ്റ് വൈസ് പ്രസിഡന്റ് ചന്ദ്രബോസ്,സെക്രട്ടറി സൂരജ് എന്നിവർ പങ്കെടുത്തു.ചടങ്ങിൽ നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കിക്ക് ലൈറ്റ് 21 വിഭാഗത്തിൽ ബ്രോൺസ് മെഡൽ കരസ്ഥമാക്കിയ ആദിനന്ദൻ എ.ആർ,കൊല്ലം ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച കരാട്ടെ ചാമ്പ്യൻഷിപ്പിൽ ബ്രോൺസ് നേടിയ ധ്യാൻ കൃഷ്ണ,വുഷു ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് വേണ്ടി സ്വർണം, വെള്ളി മെഡലുകൾ കരസ്ഥമാക്കിയ അർജുൻ,അതുൽ എന്നിവരെയും പരീക്ഷയിൽ മികച്ച വിജയം നേടിയ അംബികാദേവിയെയും അനുമോദിച്ചു.