ആറ്റിങ്ങൽ: സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി 5 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഭാഷാ വിഷയങ്ങൾ,സാമൂഹിക ശാസ്ത്രം,ശാസ്ത്രം ഗണിതം എന്നീ വിഷയങ്ങളിൽ ഹെല്പിംഗ് ഹാൻഡ് എന്ന പേരിൽ പഠന പരിപോണ പരിപാടി സംഘടിപ്പിച്ചു.ആറ്റിങ്ങൽ മുനിസിപ്പൽ വൈസ് ചെയർമാൻ തുളസിധരൻ നായർ ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.സജി അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജാ.എസ്,വാർഡ് കൗൺസിലർ നജാം എന്നിവർ സംസാരിച്ചു.