autoriksha

ആറ്റിങ്ങൽ: ആറ്റിങ്ങൽ അയിലം റോഡിൽ കരിച്ചിയിൽ കലുങ്കിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ഡ്രൈവർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ആറ്റിങ്ങൽ ഗ്രാമത്തുംമുക്ക് സ്വദേശി ശശിയുടെ ഓട്ടോറിക്ഷയാണ് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറിയത്. അപകടത്തിൽ ശശിയുടെ മുഖത്തും ഇടതുകാലിനും പരിക്ക് ഉണ്ട്. ശശിയെ ആദ്യം വലിയകുന്ന് താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിന്റെ മുൻവശം പൂർണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു .