വെള്ളറട: കുറ്റിയായണിക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ രാമായണ മാസാചരണവും അഹോരാത്ര രാമായണ പാരായണവും എൻ.എസ്.എസ് ഹാളിൽ കുറ്റിയായണിക്കാട് കോയിക്കൽ ക്ഷേത്രത്തിലെ മേൽശാന്തി കൃഷ്ണമൂർത്തി ഭദ്രദീപം തളിച്ച് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മച്ചേൽ പ്രഭാകരൻനായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കുളത്തിൻകര സുരേന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് എൻ.ശശികുമാർ,പുതുവൽ എസ്.ഗോപകുമാർ, ആർ.സോമൻനായർ, വനിത സമാജം ഭാരവാഹികളായ പ്രീതകുമാരി, രമ്യ കൃഷ്ണൻ, ഉദയ.എസ്.എസ്, അനിൽ സരസ്, ഭാസ്കരൻ ആശാരി, തുടങ്ങിയവർ സംസാരിച്ചു.