വർക്കല:പൊലീസ് അസോസിയേഷൻ ജില്ലാ റൂറൽ കമ്മിറ്റി ജില്ലാ സമ്മേളനം വർക്കല വർഷമേഘാ ഒാഡിറ്റോറിയത്തിൽ ഇന്ന് നടക്കും.രാവിലെ 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വിജു.ടി അദ്ധ്യക്ഷത വഹിക്കും.നഗരസഭ ചെയർമാൻ കെ.എം.ലാജി മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പൊലീസ് മേധവി കിരൺനാരായണൻ ഐ.പി.എസ് മുഖ്യാതിഥിയായിരിക്കും.അഡിഷണൽ എസ്.പി സി.വിനോദ്,അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്,സെക്രട്ടറി ഇ.വി.പ്രദീപൻ എന്നിവർ സംസാരിക്കും. വൈകിട്ട് 3.30ന് നടക്കുന്ന പൊതുസമ്മേളനം കിരൺനാരായണൻ ഉദ്ഘാടനം ചെയ്യും.