ചേരപ്പള്ളി : പറണ്ടോട് വാർഡിൽ മുള്ളങ്കല്ല് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റാർ കുടുംബശ്രീ വാർഷികം ആഘോഷിച്ചു. ആര്യനാട് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ചേരപ്പള്ളി സുനിതകുമാരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് മുള്ളങ്കല്ല് ഉഷ അദ്ധ്യക്ഷയായി. 70 വയസ് തികഞ്ഞ കുടുംബശ്രീ അംഗങ്ങളെ വാർഡ് എ.ഡി.എസ് പ്രസിഡന്റ് എലിസബത്ത് ആദരിച്ചു. കുടുംബശ്രീ സെക്രട്ടറി ഷൈനി റിപ്പോർട്ട് അവതരിപ്പിച്ചു. എ.ഡി.എസ് സെക്രട്ടറി സിന്ധു, മെമ്പർമാരായ ശ്രീജയ, ശോഭ, കവിത, ശ്രീകല എന്നിവർ സംസാരിച്ചു.