
കിളിമാനൂർ: ദീർഘനാളത്ത കാത്തിരിപ്പിനുശേഷം കിളിമാനൂർ ഗ്രാമപഞ്ചായത്തിന് പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. 2018-19ൽ അന്നത്തെ എം.എൽ.എയായിരുന്ന ബി.സത്യന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.25 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ നിർമ്മാണം നീണ്ടു.തുടർന്ന് ഒ.എസ്.അംബിക എം.എൽ.എയുടെ ഇടപെടലിലൂടെ 30 ലക്ഷം രൂപ കൂടി അനുവദിക്കുകയായിരുന്നു. മന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. വൈകിട്ട് 3മുതൽ ഘോഷയാത്ര നടക്കും.ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പിയും, ഹരിതസമൃദ്ധി പഞ്ചായത്ത് പ്രഖ്യാപനം ബി.പി.മുരളിയും നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ് സ്വാഗതം പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും.