hi

വെഞ്ഞാറമൂട്: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീടുകൾക്ക് കേടുപറ്റി.കല്ലറ വെള്ളംകുടി തമ്പാൻകുഴി സലിം മൻസിലിൽ നിസാർ,വാമനപുരം കളമച്ചൽ അതിർത്തിമുക്ക് ചെഞ്ചേിരി വിളാകത്ത് ആതിര എന്നിവരുടെ വീടുകളിലേക്കാണ് മരങ്ങൾ കടപുഴകിയത്. മരം വീണതോടെ ഓടിട്ട മേൽക്കൂരയോടു കൂടിയ ഇരു വീടുകൾക്കും സാരമായ കേടുപറ്റി.രണ്ടിടത്തും വെഞ്ഞാറമൂട് ഫയർഫോഴ്സെത്തിയാണ് മരങ്ങൾ മുറിച്ചു മാറ്റിയത്.ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു രണ്ട് സംഭവങ്ങളും.