hi

വെഞ്ഞാറമൂട്:കാറിടിച്ച് കയറി ഇലക്ട്രിക് പോസ്റ്റ് തകർന്നു.ഇന്നലെ ഉച്ചയ്ക്ക് 1ഓടെ തൈക്കാട് പോത്തൻകോട് ബൈപ്പാസിൽ കോലിയക്കോട് വച്ചായിരുന്നു അപകടം.വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് പോത്തൻകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് ചാഞ്ഞു.ഈ സമയം പെട്രോൾ കയറ്റി വന്ന ടാങ്കർ ലോറി ഒടിഞ്ഞ പോസ്റ്റിന് സമീപത്ത് കൂടി പോകുന്നുണ്ടായിരുന്നു.എന്നാൽ അത് ടാങ്കറിൽ തട്ടാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.അപകടം നടന്ന ഉടൻ വൈദ്യുതി ബന്ധം അറ്റുപോയതിനാൽ കാർ യാത്രക്കാരനും രക്ഷപ്പെട്ടു.