വെഞ്ഞാറമൂട്: ഓടയിൽ വീണ് വൃദ്ധന് പരിക്കേറ്റു. നെല്ലനാട് കിഴക്കേ വിള മംഗലശേരി വീട്ടിൽ സുന്ദരേശൻ (64) ആണ് റോഡരികിലെ സ്ളാബുകൾക്കിടയിലൂടെ വീണത്. ഇന്നലെ രാവിലെ സംസ്ഥാന പാതയിൽ നിന്ന് വാമനപുരം ആശുപത്രിയിലേക്ക് പോകുന്ന റോഡിന് സമീപമാണ് സംഭവം. കാടുകയറി കിടന്ന സ്ലാബുകൾക്കിടയിലെ വിടവാണ് അപകടത്തിന് കാരണം. ഇടത്തേ കാലിന് പൊട്ടലേറ്റ സുന്ദരേശൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.