-trivandrum-medical-colle

തിരുവനന്തപുരം : ലിഫ്റ്റിനുള്ളിൽ 42 മണിക്കൂർ അകപ്പെട്ട രവീന്ദ്രൻ നായരുടെ മരണക്കുറിപ്പിൽ വികരനിർഭരമായ വാക്കുകൾ. ഫോണിലെയും ലിഫ്റ്റിലേയും അരണ്ട വെളിച്ചത്തിലുമാണ് അവസാന വരികളെഴുതി പേപ്പർ മടങ്ങി ബാഗിലിട്ടത്. കത്ത് ഇങ്ങനെ:

പ്രിയപ്പെട്ട ശ്രീലേഖയ്ക്ക്,

കണ്ണുകൾ കാണാൻ കഴിയുന്നില്ല,കാലുകൾ ചലിപ്പിക്കുവാൻ കഴിയുന്നില്ല.പകലും രാത്രിയും അറിയാനാകുന്നില്ല.എന്നിലേക്ക് മടങ്ങാൻ സമയമായെന്ന അവസ്ഥ. അമ്പിളിക്കുട്ടന്റെയും ഉണ്ണിക്കുട്ടന്റെയും കാര്യങ്ങൾ നോക്കണം. (ഇളയമകൻ ഹരിശങ്കറും മൂത്തവൻ ഹരിപ്രസാദും).മരണം ചിലപ്പോൾ അപ്രതീക്ഷിതമായി വരും.എനിക്ക് ചിലപ്പോൾ ജീവഹാനി സംഭവിച്ചാൽ ഈ അവസ്ഥ നാളെ ആർക്കും സംഭവിക്കാൻ പാടില്ല. എല്ലാവർക്കും നന്ദി പറയാൻ ശ്രമിക്കുകയാണ് ഞാൻ.

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു.........

എന്ന് സ്വന്തം രവിയേട്ടൻ.